റവന്യൂ, പൊലീസ്, ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കല്ലറയ്ക്കുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രമാണുള്ളതെന്ന് സ്ഥിരീകരിച്ചു.
പള്ളിയുടെ ഔദ്യോഗിക രേഖകളില്‍ പറയുന്ന 2006ലും 2015ലുമായി അടക്കം ചെയ്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് കല്ലറയിലുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ജൂണ്‍ 13നാണ് നാടകീയമായ സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്. പള്ളിയിലെ 38-ാം നമ്പര്‍ കല്ലറയില്‍ പുതിയൊരു മൃതദേഹം കൂടി സംസ്കരിക്കുന്നതിനായി സ്ലാബ് മാറ്റിയപ്പോള്‍ ഉള്ളില്‍ അസ്വാഭാവികമായ രീതിയില്‍ മറ്റൊരു ശവപ്പെട്ടി കൂടി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ......
കൊച്ചിയിൽ കണയന്നൂർ താലൂക്ക് ഓഫിസിലേക്കാണ് മാർച്ച് നടന്നത്. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.......

കൊച്ചി : ഗ്രാമീണ സംരംഭകരെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും കൃത്രിമ ബുദ്ധിയുടെയും (AI), ഓട്ടോമേഷന്റെയും ശക്തിയിലൂടെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്സ് മാർക്കറ്റ്പ്ലേസായ ഗ്രാമോദയ കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുന്നു.
കേരളത്തിലെ ഗ്രാമങ്ങളിലും, ചെറുപട്ടണങ്ങളിലുമായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സംരംഭകർ, കരകൗശല പ്രവർത്തകർ, കർഷകർ, കുടുംബശ്രീ യൂണിറ്റുകൾ, വനിതാ സംരംഭകർ, സ്വയം സഹായ സംഘങ്ങൾ എന്നിവരുടെ ഉൽപ്പന്നങ്ങൾക്ക് വിശാലമായ വിപണി ലഭ്യമാക്കുക എന്നതാണ് ഗ്രാമോദയയുടെ പ്രധാന ലക്ഷ്യമെന്ന് ഗ്രാംറൈസ് വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും , CEO യുമായ ഡോജോ ജോസ് എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഗ്രാമോദയ ഒരു സാധാരണ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം മാത്രമല്ല, ഗ്രാമീണ സംരംഭകരുടെ വളർച്ചയ്ക്കായി കൃത്രിമ ബുദ്ധി (എഐ) ഓട്ടോമേഷൻ, അത്യാധുനിക CRM (Customer Relationship Management) സംവിധാനം, ഡിജിറ്റൽ വെൻഡർ മാനേജ്മെന്റ്, ഓട്ടോമേറ്റഡ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭങ്ങളിൽ ഒന്നാണ് ഗ്രാമോദയ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ വെൻഡർക്കും ദിവസേനയുള്ള വിപണി വിവരങ്ങൾ, പരിശീലന അറിയിപ്പുകൾ, ബിസിനസ് അവസരങ്ങൾ, ഉൽപ്പന്ന വിപണന നിർദേശങ്ങൾ, ഓർഡർ അപ്ഡേറ്റുകൾ, വിവിധ മാർഗനിർദേശങ്ങൾ എന്നിവ സ്വയമേവ ലഭ്യമാകുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഇതിലൂടെ ഗ്രാമപ്രദേശങ്ങളിലെ സംരംഭകർക്ക് സാങ്കേതിക പരിജ്ഞാനം കുറവാണെങ്കിലും അവർക്ക് ദേശീയ തലത്തിലെ ഡിജിറ്റൽ ബിസിനസ് സംവിധാനങ്ങളുടെ എല്ലാ നേട്ടങ്ങളും ലഭ്യമാകും.
ഗ്രാമോദയയുടെ എ ഐ അധിഷ്ഠിത CRM സംവിധാനം വെൻഡർമാരുടെ ഓൺബോർഡിംഗ്, പരിശീലനം, പിന്തുണ, വിപണി വികസനം, ഉപഭോക്തൃ ബന്ധങ്ങൾ എന്നിവയെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നു. ഓട്ടോമേഷൻ സംവിധാനങ്ങൾ ഭരണപരമായ ജോലികൾ ലഘൂകരിച്ച് സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലും ബിസിനസ് വളർച്ചയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു.
ഇതുവരെ വലിയ കമ്പനികൾക്ക് മാത്രം ലഭ്യമായിരുന്ന അത്യാധുനിക സാങ്കേതികവിദ്യകൾ ഇന്ന് ഗ്രാമീണ സംരംഭകർക്കും ഇതിലൂടെ ലഭ്യമാക്കുകയാണ് ഗ്രാമോദയ പദ്ധതി.
സൗജന്യ ഓൺബോർഡിംഗ്, ഡിജിറ്റൽ സ്റ്റോർഫ്രണ്ട്, എ ഐ പിന്തുണ, ലോജിസ്റ്റിക്സ് ഏകോപനം, പണമിടപാട് സൗകര്യങ്ങൾ, പരിശീലന പരിപാടികൾ, വിപണി വികസന പിന്തുണ, ഓട്ടോമേറ്റഡ് വെൻഡർ കമ്മ്യൂണിക്കേഷൻ എന്നിവയിലൂടെ ഗ്രാമോദയ ഗ്രാമീണ ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകുന്നു.
കൊച്ചിയിൽ ആരംഭിക്കുന്ന ഈ സംരംഭം കേരളത്തിലെ ഗ്രാമീണ സംരംഭകരെ ഒരു ഡിജിറ്റൽ ശൃംഖലയിൽ ബന്ധിപ്പിക്കുകയും, പിന്നീട് ഇന്ത്യയിലുട നീളവും ആഗോള വിപണികളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. ......
ലഹരിമുക്ത കേരളം എന്ന ലക്ഷ്യവുമായി ഒരു വശത്ത് 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള കർശനമായ ജനകീയ കാമ്പയിനുകൾ നടപ്പിലാക്കുകയും, മറുവശത്ത് വൻകിട മദ്യക്കമ്പനികൾക്ക് കോടികളുടെ നികുതി ഇളവ് നൽകി സഹായിക്കുകയും ചെയ്യുന്ന യു.ഡി.എഫ് സർക്കാരിന്റെ ഇരട്ടത്താപ്പ് പുറത്തായതോടെ സംസ്ഥാന രാഷ്ട്രീയം കടുത്ത പ്രതിസന്ധിയിലേക്ക്. അന്താരാഷ്ട്ര മദ്യക്കമ്പനിയായ 'ബക്കാർഡി'ക്ക് സംസ്ഥാന സർക്കാർ വഴിവിട്ട രീതിയിൽ നികുതി കുറച്ചുനൽകിയെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
251 രൂപയായിരുന്ന നികുതി ഒറ്റയടിക്ക് 120 രൂപയായി കുറച്ചതിലൂടെ വൻകിട കോർപ്പറേറ്റുകൾക്ക് കോടികളുടെ ലാഭമുണ്ടാക്കാനാണ് സർക്കാർ അവസരമൊരുക്കിയത്. ......
തിരുവനന്തപുരം-: ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി.......
കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ കഴിഞ്ഞ ദിവസങ്ങളായി ആശങ്കയുണർത്തിയിരുന്ന കല്ലറ ദുരൂഹതയ്ക്ക് ഒടുവിൽ വിരാമമായി. 38-ാം നമ്പർ കല്ലറ തുറന്ന് നടത്തിയ പരിശോധനയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ട വസ്തു മൂന്നാമതൊരു മൃതദേഹമല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
കല്ലറയിൽ നേരത്തെ സംസ്കരിച്ച മൃതദേഹങ്ങളിലൊന്നിന്റെ ശവപ്പെട്ടിക്കുള്ളിലുണ്ടായിരുന്ന പായ കാലക്രമേണ പുറത്തേക്ക് വന്നതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ......
നെൽസൺ സംവിധാനം ചെയ്തിരിക്കുന്ന 'ജെയിലർ-2' ആണ് രജിനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം. ഈ ചിത്രത്തിന് ശേഷം രജനികാന്ത്, സൂപ്പർഹിറ്റായ 'ഓ മൈ കടവുളേ', 'ഡ്രാഗൺ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നതെന്നും, ഈ പ്രോജക്റ്റ് നിർമ്മിക്കുന്നത് കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ' ആണെന്നുമുള്ള വാർത്തകൾ മുൻപ് നൽകിയിരുന്നു. ......
തിരുവനന്തപുരം: നിയമസഭയിൽ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വാക്കൗട്ട് പ്രസംഗത്തിനിടെ ഭരണപക്ഷ എംഎൽഎമാർ ബഹളംവെച്ചതിൽ അതൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പരസ്പരം നേരിട്ട് കാര്യങ്ങൾ പറയുന്നതാണ് പതിവെന്നും ഇരുന്നിടത്ത് നിന്ന് വിളിച്ചുപറയുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ......
ദോഹ: മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (DoM Qatar) ആറുമാസം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനായ “അമൽ” (AMAL) പ്രഖ്യാപിച്ചു. സംഘടന പ്രസിഡണ്ട് ഉസ്മാൻ കല്ലൻ ക്യാമ്പയിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു.
അറബിക് ഭാഷയിൽ "പ്രതീക്ഷ" എന്നർത്ഥം വരുന്ന "അമൽ" എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ, സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണം സൃഷ്ടിക്കുകയും യുവജനങ്ങളെ ആരോഗ്യകരവും ഉത്തരവാദിത്തപരവുമായ ജീവിതശൈലിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നതെന്ന് ചീഫ് അഡ്വൈസർ വി.സി. ......